Kannur
കണ്ണൂർ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സ്ഥലങ്ങൾ
26 Sept 20201 മിനിറ്റ് വായന

കണ്ണൂർ :ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 40 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം 13, അയ്യന്‍കുന്ന് 7, ചപ്പാരപ്പടവ് 7, ചെറുതാഴം 13, ധര്‍മ്മടം 8, എരുവേശ്ശി 3, ഏഴോം 14, കതിരൂര്‍ 5, കല്ല്യാശ്ശേരി 6, കണ്ണപുരം 8, കരിവെള്ളൂര്‍ പെരളം 7, പാപ്പിനിശ്ശേരി 6, പരിയാരം 11,13,17, പട്ടുവം 12, പയ്യന്നൂര്‍ നഗരസഭ 14, കുഞ്ഞിമംഗലം 3, കുന്നോത്തുപറമ്പ് 4, കുറുമാത്തൂര്‍ 11, മലപ്പട്ടം 8, മാങ്ങാട്ടിടം 17, മയ്യില്‍ 2,7,10,18, മുണ്ടേരി 6,11,12,17, നടുവില്‍ 16, ശ്രീകണ്ഠാപുരം നഗരസഭ 25, ഉദയഗിരി 10,11, വേങ്ങാട് 16, ചിറക്കല്‍ 22 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പരിയാരം 8, പെരളശ്ശേരി 2, കുന്നോത്തുപറമ്പ് 13, ശ്രീകണ്ഠാപുരം നഗരസഭ 8 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.





