India
ഡല്‍ഹിയില്‍ മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍; ആയുധങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു..
9 Jan 20201 മിനിറ്റ് വായന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. വാസിറാബാദില്‍നിന്ന് വ്യാഴാഴ്ചയാണ് ഭീകര്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ കന്യാകുമാരിയില്‍ നിന്നുള്ളവരാണ് മൂന്നു പേരും. ഐഎസ് മാതൃകയില്‍ ആക്രമണത്തിനു ഇവര്‍ ഒരുങ്ങിയിരുന്നുവെന്നാണ് സൂചന.
ഡല്‍ഹി പോലീസിലെ സ്പെഷല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.





