Kannur
ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
23 Aug 20231 മിനിറ്റ് വായന
രാമന്തളി കുന്നത്തെരുവിലെ പ്രിയം ഹോട്ടലിലാണ് ഗ്യാസ് ചോര്‍ന്ന് തീപിടുത്തമുണ്ടായത്. ഗ്യാസ് തീർന്നതിനെ തുടർന്ന് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ പുതിയ സിലിണ്ടറിൽനിന്ന് ഗ്യാസ് ചോര്‍നാണ് റഗുലേറ്ററിന് ഉൾപ്പെടെ തീപിടിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജീവന്റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീയണച്ച് അപകടമൊഴിവാക്കിയത്.





