India
HomeNews

പൗ​ര​ത്വ നി​യ​മം മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ത്യ​യെ വിഭജിക്കുക ലക്ഷ്യമിട്ടുള്ളത്: സോണിയ ഗാന്ധി..

11 Jan 20201 മിനിറ്റ് വായന
പൗ​ര​ത്വ നി​യ​മം മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ത്യ​യെ വിഭജിക്കുക ലക്ഷ്യമിട്ടുള്ളത്: സോണിയ ഗാന്ധി..

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ജനങ്ങളെ മതത്തിന്‍റെ പേരില്‍ വിഭജിക്കാനുള്ളതാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. വിവേചനപരവും വിഭജനപരവുമാണ് പൗരത്വ ഭേദഗതി നിയമം. നിയമത്തിന്‍റെ പൈശാചിക ലക്ഷ്യത്തെക്കുറിച്ച്‌ ദേശഭക്തിയും സഹിഷ്ണുതയും മതേതരത്വമുള്ളവരുമായ ഏതൊരാള്‍ക്കും വ്യക്തമാണ്. ഇന്ത്യയെ മതത്തിന്‍റെ പേരില്‍ വിഭജിക്കാനാണ് ഈ നിയമമെന്നും സോണിയ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

പുതിയ പൗരത്വ നിയമം നടപ്പാലാക്കിയാലുണ്ടാവുന്ന വലിയ ദോഷം ആയിരക്കണക്കിന് യുവതി യുവാക്കള്‍, പ്രത്യേകിച്ച്‌ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. ഈ സംസ്ഥാനങ്ങളെ പോലീസ് രാജാക്കി മാറ്റുകയാണ്, പ്രത്യേകിച്ച്‌ ഉത്തര്‍പ്രദേശും ഡല്‍ഹിയും- സോണിയ ചൂണ്ടിക്കാട്ടി.

യു.പിയിലും ജാമിഅ മില്ലിയ്യ. ജെ.എന്‍.യു, ബനാറസ് സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ഗുജറാത്ത് സര്‍വകലാശാല, ബംഗളൂരു ഐ.ഐ.ടി തുടങ്ങിയ കേന്ദ്രങ്ങളിലും നടന്ന പൊലീസ് അതിക്രമം ഞെട്ടിക്കുന്നതാണ്.

പൊലീസ് അതിക്രമത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും സോണിയ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക