മംഗളൂരു വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം നല്‍കുമെന്ന് മമതാ ബാനര്‍ജി..

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം വീതം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ കൊല്‍ക്കത്തയിലാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ പോലീസ് വെടിവെയ്പ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.
മംഗളൂരുവിലുണ്ടായ വെടിവെപ്പില്‍ ജലീല്‍, നൗഷീന്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന നിലപാടില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ മലക്കം മറിഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ധനസഹായ കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ നിലപാട് മാറ്റുകയായിരുന്നു.
ഇതിന് പിന്നാലെയാണ് മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.





