Kerala
തത്സമയ സംവാദത്തിനൊരുങ്ങി പിണറായി വിജയൻ ;ഫേസ്ബുക്ക് ലൈവിൽ ജനങ്ങളോട്..
20 Jul 20191 മിനിറ്റ് വായന

കൊച്ചി: വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തത്സമയ സംവാദത്തിനായെത്തുന്നു. ജൂലൈ 21 ഞായറാഴ്ച രാത്രി ഏഴു മണി മുതലാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് ലൈവില്‍ ജനങ്ങളോട് സംവദിക്കാനായെത്തുന്നത്. സിപിഎം കേരളയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുമായി സംവദിക്കുന്ന ‘നാം മുന്നോട്ട്’ എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് ലൈവുമായി എത്താനുള്ള തീരുമാനമെന്നാണ് വിവരം.





