Information
HomeNews

നരിക്കോട് ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു..

7 Feb 20191 മിനിറ്റ് വായന
നരിക്കോട് ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു..
നരിക്കോട് അരയോളം റോഡരികിലുള്ള ഫര്‍ണിച്ചര്‍ കടകത്തിനശിച്ചു.  പടിഞ്ഞാറ്റെ പുരയില്‍ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ജ്യോതി ഫര്‍ണിച്ചര്‍ വര്‍ക്‌സ് കടയാണ് കത്തിനശിച്ചത്.  ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാകുന്നു. ഇന്ന് പുലര്‍ച്ചയോടെ പ്രഭാത വാരിക്കിറങ്ങിയ നാട്ടുകാരാണ് തീയും പുകയും ഉയരുന്നത് കണ്ടത്. പദേശവാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.കടമുറി ഒഴിയണമെന്നാവശ്യപെട്ട് ഉടമസ്ഥരായ വാഴവളപ്പില്‍ മുഹമ്മദ് ഹാജി, സഹോദരനായ അബ്ദുല്ല ഹാജി എന്നിവരുമായി കോടതിയില്‍ കേസും നിലനില്‍ക്കേയാണ് ദുരുഹ സാഹചര്യത്തില്‍ കട കത്തിനശിച്ചത്‌..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക