India
HomeNews

മഹാരാഷ്ട്രയിലും ഹരിയാനയിലും കുറഞ്ഞ് പോളിങ് ശതമാനം

21 Oct 20191 മിനിറ്റ് വായന
മഹാരാഷ്ട്രയിലും ഹരിയാനയിലും കുറഞ്ഞ് പോളിങ് ശതമാനം

ന്യൂഡല്‍ഹി: നിയമസഭാ തെര‍ഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും പോളിങ് അവസാനിച്ചു. നിലവിലെ കണക്ക് പ്രകാരം 54 ശതമാനമാണ് പോളിങ്. ബി.ജെ.പി - ശിവസേന സഖ്യവും കോണ്‍ഗ്രസ് എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം നടന്നത്. 

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാഫിസ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവര്‍ നാഗ്പൂരില്‍ വോട്ട് ചെയ്തു. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ബാന്ദ്ര ഈസ്റ്റിലാണ് വോട്ട് ചെയ്തത്. സച്ചിന്‍ തെണ്ടുകല്‍ക്കര്‍, അമീര്‍ഖാന്‍, ഷാരൂഖ് ഖാന്‍ സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍ അടക്കമുള്ളവരും വോട്ട് ചെയ്യാനെത്തി. കഴിഞ്ഞ തവണ 64 ശതമാനമായിരുന്നു മഹാരാഷ്ട്രയിലെ പോളിങ്.

ഹരിയാനയില്‍ നിലവിലെ കണക്ക് അനുസരിച്ച് 57 ശതമാനമാണ് പോളിങ്. മഴ ചിലയിടങ്ങളില്‍ വോട്ടെടുപ്പിനെ നേരിയ തോതില്‍ ബാധിച്ചു. ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സൈക്കിളിലെത്തിയാണ് കര്‍നാലില്‍ വോട്ട് രേഖപ്പെടുത്തിയത്.  

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക