Information
HomeNews

ഇന്ത്യന്‍ എയര്‍ ഫോഴ്സ് : കോ​​​​​മ​​​​​ണ്‍ അഡ്മിഷന്‍ ടെ​​​​​സ്റ്റ്

5 Dec 20192 മിനിറ്റ് വായന
ഇന്ത്യന്‍ എയര്‍ ഫോഴ്സ് : കോ​​​​​മ​​​​​ണ്‍ അഡ്മിഷന്‍ ടെ​​​​​സ്റ്റ്

ഫ്ളയിംഗ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനും (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 01/ 2020) എന്‍സിസി സ്പെഷല്‍ എന്‍ട്രിയിലേക്കും ഇന്ത്യന്‍ എയര്‍ ഫോഴ്സ് അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കല്‍ ബ്രാഞ്ചിലെ പെര്‍മനന്‍റ് കമ്മീഷന്‍, ഷോര്‍ട്ട് സര്‍വീസ് കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെര്‍മനന്‍റ് കമ്മീഷന്‍, ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഒഴിവുകളിലേക്കും ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോര്‍ട്ട് സര്‍വീസ് കോഴ്സിലേക്കും പുരുഷന്‍മാരില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്ത്രീകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോര്‍ട്ട് സര്‍വീസ് കോഴ്സിലേക്കും ടെക്നിക്കല്‍ ബ്രാഞ്ചിലെ ഷോര്‍ട്ട് സര്‍വീസ് കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ ഷോര്‍ട്ട് സര്‍വീസ് കോഴ്സിലേക്കുമാണ് .
പ്രായം: 25 വയസില്‍ താഴെ. അപേക്ഷകര്‍ അവിവാഹിതര്‍ ആയിരിക്കണം.
ടെക്നിക്കല്‍ ബ്രാഞ്ച്
യോഗ്യത: എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (ഇലക്‌ട്രോണിക്സ്). കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാലു വര്‍ഷത്തെ ബിരുദം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെന്പര്‍ഷിപ്പ് പരീക്ഷയുടെ/ എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളില്‍ ജയം.
എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (മെക്കാനിക്കല്‍)-എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (ഇലക്‌ട്രോണിക്സ്). കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാലു വര്‍ഷത്തെ ബിരുദം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെന്പര്‍ഷിപ്പ് പരീക്ഷയുടെ/ എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളില്‍ ജയം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലിക്കമ്യൂണിക്കേഷന്‍ എന്‍ജിനിയേഴ്സ് നടത്തുന്ന ഗ്രാജുവേറ്റ് മെംബര്‍ഷിപ്പ് പരീക്ഷാ ജയം.
ശാരീരിക യോഗ്യത- പുരുഷന്‍: ഉയരം കുറഞ്ഞത് 157.5 സെമീ. സ്ത്രീ കുറഞ്ഞത് 152 സെമീ.
തൂക്കം ആനുപാതികം.
പ്രായം- 2021 ജനുവരി ഒന്നിന് 20 -26 വയസ്.
ഫ്ളൈയിംഗ് ബ്രാഞ്ച്
യോഗ്യത- കുറഞ്ഞത് മൊത്തം അറുപതു ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്ലസ്ടു തലത്തില്‍ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവരാവണം.അല്ലെങ്കില്‍ മൊത്തം 60 ശതമാനം മാര്‍ക്കോടെ നാലു വര്‍ഷത്തെ ബിഇ/ ബിടെക് ബിരുദം.
ശാരീരിക യോഗ്യത (സ്ത്രീ/ പുരുഷന്‍)-ഉയരം 162.5 സെമീ. തൂക്കം- ആനുപാതികം. മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം. പൈലറ്റ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ നേരത്തെ പരാജയപ്പെട്ടവരും എയര്‍ഫോഴ്സ് അക്കാഡമിയില്‍നിന്ന് പുറത്താക്കിയവരും അപേക്ഷിക്കേണ്ടതില്ല.
പ്രായം: 20 -24. 2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായം 26 വയസ്.
ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്
യോഗ്യത: അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ്: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പിജി ബിരുദം/ തത്തുല്യ ഡിപ്ലോമ.
അക്കൗണ്ട്സ്: കുറഞ്ഞതു മൊത്തം 60 ശതമാനം മാര്‍ക്കോടെ ബികോം ബിരുദം. അല്ലെങ്കില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ എംകോം/ ഐസിഡബ്ല്യുഎ/ സിഎ.
ശാരീരിക യോഗ്യത(പുരുഷന്‍)- ഉയരം: കുറഞ്ഞത് 157.5 സെമീ. തൂക്കം ആനുപാതികം.
ശാരീരിക യോഗ്യത- സ്ത്രീ: ഉയരം 152 സെമീ. തൂക്കം ആനുപാതികം.
പ്രായം-2021 ജനുവരി ഒന്നിന് 20 നും 26 നും ഇടയില്‍ പ്രായം.
2021 ജനുവരിയിലാണ് കോഴ്സുകള്‍ ആരംഭിക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 30.
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https://ift.tt/2sZxxjm , www.afcat.cdac.in

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക