India
ഫാസ്ടാഗ് ഇന്ന് മുതൽ നടപ്പിൽ വരും; യാത്ര സുഗമമാക്കാനുള്ള നീക്കത്തിന്റെ ഭാഗം..
15 Dec 20191 മിനിറ്റ് വായന

ന്യൂഡൽഹി: ദേശീയപാതകളിലെ ചുങ്കപ്പുരകളിൽ ഫാസ്ടാഗ് ഇന്ന് നടപ്പിൽവരും. അതേസമയം, ചുങ്കപ്പുരകളിൽ ഹൈബ്രിഡ് ലെയ്ൻ അനുവദിച്ചുള്ള വ്യവസ്ഥ ശനിയാഴ്ച ഇളവു ചെയ്തു. ഒരിടത്ത് ഒരു ഹൈബ്രിഡ് ലെയ്ൻ ആണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഗതാഗതത്തിന്റെ തോതു കണക്കിലെടുത്ത് ഒരു പ്ലാസയിൽ ആകെയുള്ളതിന്റെ നാലിലൊന്ന് ലെയ്നുകൾവരെ ഹൈബ്രിഡ് ആക്കാമെന്ന് മന്ത്രാലയം ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിർദേശം ദേശീയപാത അതോറിറ്റിക്കു നൽകിയിട്ടുണ്ട്. ഒരുമാസത്തേക്കുള്ള താത്കാലിക നടപടിയായിരിക്കുമിത്. പെട്ടെന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കി യാത്ര സുഗമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഡിസംബർ ഒന്നിനു ഫാസ് ടാഗ് നിലവിൽ വരുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. നവംബർ 30-നു പുറപ്പെടുവിച്ച ഉത്തരവിലൂടെ അതു ഡിസംബർ 15-ലേക്കു മാറ്റുകയായിരുന്നു.





