India
Home•News

പെരിയാർ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രജനികാന്ത്..

21 Jan 20201 മിനിറ്റ് വായന
പെരിയാർ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രജനികാന്ത്..

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറയേണ്ട കാര്യമില്ലെന്ന് നടന്‍ രജനികാന്ത്. താന്‍ വായിച്ച പത്ര വാര്‍ത്തയെ ഉദ്ദരിച്ചാണ് പ്രസ്താവന നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രജനികാന്ത് പറഞ്ഞു.

1971ല്‍ സേലത്ത് ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്റെ പരാമര്‍ശം. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാര്‍ റാലി നടത്തിയത്. 

ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച്‌ പരാമര്‍ശം നടത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക