കശ്മീരിലെ നിയന്ത്രണങ്ങള്‍ക്ക് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി നാളെ..

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ജസ്റ്റിസ് എന്‍.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവരാണ് നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി.ആര്‍.ഗവായ് എന്നിവരാണ് വിധി പറയുന്ന ബഞ്ചില്‍ ജസ്റ്റിസ് എന്‍.വി.രമണയ്ക്കു പുറമേ ഉണ്ടാകുക. നാളെ രാവിലെ 10.30നാണ് വിധി പറയുക. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്. ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത് ഉള്‍പ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്.
കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.





