Payangadi
HomeNews

പഴയങ്ങാടി റോഡ് കവലയിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.....

22 Oct 20191 മിനിറ്റ് വായന
പഴയങ്ങാടി റോഡ് കവലയിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.....



കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയിലെ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലയില്‍ കുഴികള്‍ നിറഞ്ഞത് വാഹന ഗതാഗതം ദുസ്സഹമാക്കി. കവലയില്‍ കുഴികള്‍ നിറഞ്ഞതോടെ നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ നിറഞ്ഞൊഴുകുന്ന ഇവിടെ അപകടഭീഷണി വര്‍ധിച്ചു. കാലവര്‍ഷം തുടങ്ങിയപ്പോള്‍ത്തന്നെ തകര്‍ന്ന റോഡ് പലതവണ അറ്റക്കുറ്റപ്പണി നടത്തി കുഴിയടച്ചിരുന്നു. എന്നാല്‍, ഓരോതവണ കുഴിയടച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പൂര്‍വസ്ഥിതിയിലാകുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി റോഡ് കവലയിലെ ടാറിങ് പലഭാഗത്തും ഇളകി ഒട്ടേറെ കുഴികളാണ് രൂപംകൊണ്ടിട്ടുള്ളത്. എത്രയും പെട്ടെന്ന് ടാറിങ് നടത്തി റോഡ് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക