Payangadi
HomeNews

കനത്ത മഴ: പുതിയങ്ങാടി ബീച്ച് റോഡ് പുഴയായി..

23 Jul 20191 മിനിറ്റ് വായന
കനത്ത മഴ: പുതിയങ്ങാടി ബീച്ച് റോഡ് പുഴയായി..

കനത്ത മഴയെ തുടര്‍ന്ന് പുതിയങ്ങാടി ബീച്ച് റോഡ് പുഴയായി മാറി. പുതിയങ്ങാടി ഫുട്‌ബോള്‍ ഗ്രൗണ്ട് മുതല്‍ നീരൊഴുക്കുംചാല്‍ വരെയുള്ള ഒരു കിലോമീറ്റര്‍ റോഡ് ആണ് പൂര്‍ണമായും വെള്ളത്തിനടിയിലായത്. സമീപത്തെ വീടുകളിലും വ്യപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇരുചക്രമടക്കമുള്ള വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. മഴവെള്ളം റോഡില്‍ നിന്ന് പുറത്തേക്ക് പോകാന്‍ മാര്‍ഗ്ഗമില്ലാത്തതാണ് വെള്ളം റോഡില്‍ തന്നെ കെട്ടിനില്‍ക്കാന്‍ കാരണം. റോഡിന്റെ ഇരുഭാഗത്തുമുള്ള വീടുകളും അതിനോട് അനുബന്ധിച്ചുള്ള കിടങ്ങുകളുമാണ് വെള്ളം ഒഴുകി പോകാതിരിക്കാനുള്ള പ്രധാന കാരണം. ഓവുചാലുകളുടെ കുറവും വെള്ളക്കെട്ടിന് മറ്റൊരു കാരണമാണ്. മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ ഇത് വഴിയുള്ള കാല്‍നട പോലും അസാധ്യമാകും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക