India
യുപി പോലീസ് കൈയേറ്റം ചെയ്തെന്ന് പ്രിയങ്ക ഗാന്ധി..
28 Dec 20191 മിനിറ്റ് വായന

ലക്നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് വഴിയില്‍ തടഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്.ദാരാപുരിയുടേ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി പോകുന്നതിനിടെയാണ് യുപി പോലീസ് പ്രിയങ്കയെ തടഞ്ഞത്.
അതിനിടെ പോലീസ് തന്നെ കൈയേറ്റം ചെയ്തെന്നും പ്രിയങ്ക പറഞ്ഞു. എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാന്‍ ഒരു കാരണവുമില്ല. തുടര്‍ന്ന് അവര്‍ കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്കൂട്ടറില്‍ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്. സ്കൂട്ടറില്‍ കയറി പോകുന്നതിനിടെയാണ് ഒരു പോലീസുകാരന് കൈയേറ്റം ചെയ്തെന്നാണ് ആരോപണം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ദാരാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളേയും പ്രിയങ്ക കണ്ടു.





