Information
HomeNews

പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ; സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍, വിശദാംശങ്ങളിവയാണ്...

24 Jul 20231 മിനിറ്റ് വായന
പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ; സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍, വിശദാംശങ്ങളിവയാണ്...


തിരുവനന്തപുരം:(www.payangadilive.in)
ഇത്തവണ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വര്‍ഷത്തേതുപോലെ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും.

പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വര്‍ഷത്തേതുപോലെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ഹയര്‍സെക്കൻഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച്‌ മാസത്തിലെ ഒന്നാംവര്‍ഷ പരീക്ഷകള്‍ക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ രണ്ടാം വര്‍ഷക്കാരായ വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ പരീക്ഷ എഴുതുമ്ബോള്‍ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം കൂടി പ്രസ്തുത പരീക്ഷകള്‍ മുൻവര്‍ഷത്തേതു പോലെ നടത്താൻ തീരുമാനിച്ചത്. 2023 - 24 അധ്യയന വര്‍ഷം മുതല്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച്‌ മാസത്തിലെ ഒന്നാംവര്‍ഷ പൊതു പരീക്ഷകള്‍ക്കൊപ്പമാണ് നടക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക