Information
HomeNews

പ്രവാസി ബേങ്കിൽ നിക്ഷേപിച്ച പണം തട്ടിയെടുത്തതായി പരാതി

24 May 20231 മിനിറ്റ് വായന
പ്രവാസി ബേങ്കിൽ നിക്ഷേപിച്ച പണം തട്ടിയെടുത്തതായി പരാതി

പയ്യന്നൂർ : പ്രവാസിബേങ്കിൽ നിക്ഷേപിച്ച പണം തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്.കാസറഗോഡ് കയ്യൂർ ആലന്തട്ട സ്വദേശി തെക്കുമ്പാടൻ ശശി (37) യുടെ പരാതിയിലാണ് പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിക്കുന്ന ഐ.സി.ഐ.സി.ഐ.ബേങ്ക് ശാഖ മാനേജർക്കും കാഷ്യർക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. പ്രവാസിയായ ശശി സ്വത്ത് വില്പന നടത്തി ലഭിച്ച വകയിൽ എട്ട് ലക്ഷം രൂപ കഴിഞ്ഞ വർഷം ഡിസമ്പർ 6 ന് പെരുമ്പയിലെ ബേങ്കിൽ നിക്ഷേപിച്ചിരുന്നുവെന്നും ഇതിനിടയിൽ നാല് തവണകളായി രണ്ടര ലക്ഷം രൂപ പിൻവലിക്കുകയുംചെയ്തതായി പരാതിയിൽ പറയുന്നു. ഈ മാസം പത്തിന് ബാങ്കിലെത്തി പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്ന് ബാക്കി തുകയായ അഞ്ചര ലക്ഷം പിൻവലിച്ചതായി ബേങ്ക് അധികൃതർ അറിയിച്ചത്. തട്ടിപ്പിന് ഇരയായതായി മനസിലാക്കിയ പ്രവാസി ബേങ്ക് ശാഖ മാനേജർക്കും കാഷ്യർക്കുമെതിരെ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിശ്വാസ വഞ്ചനക്ക് കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക