India
HomeNews

അമിത്​ ഷായാണെന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ ഗവര്‍ണര്‍ക്ക്​ ഫോണ്‍ ചെയ്​ത വ്യോമസേന​ ഉദ്യോഗസ്ഥനും സുഹൃത്തും പിടിയില്‍..

11 Jan 20201 മിനിറ്റ് വായന
അമിത്​ ഷായാണെന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ ഗവര്‍ണര്‍ക്ക്​ ഫോണ്‍ ചെയ്​ത വ്യോമസേന​ ഉദ്യോഗസ്ഥനും സുഹൃത്തും പിടിയില്‍..

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് പറഞ്ഞ് മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് ഫോണ്‍ ചെയ്ത വ്യോമസേന ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രിയുടെ പി.എ ചമഞ്ഞ സുഹൃത്തും അറസ്റ്റില്‍. വ്യോമസേന വിങ് കമാന്‍ഡര്‍ കുല്‍ദീപ് ബഖേലയേയും സുഹൃത്തും ഡോക്ടറുമായ ചന്ദ്രേഷ് കുമാര്‍ ശുക്ലയേയുമാണ് മധ്യപ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

ചന്ദ്രേഷ് കുമാറിനെ ജബല്‍പൂരിലുള്ള മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാല(എം.പി.എം.എസ്.യു)യുടെ ൈവസ് ചാന്‍സലറായി നിയമിക്കാന്‍ അമിത് ഷാ ആണെന്ന് പറഞ്ഞ് ഗവര്‍ണറെ ഫോണ്‍ ചെയ്ത് ശിപാര്‍ശ ചെയ്യുകയായിരുന്നു. അമിത് ഷായുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ആണെന്ന് പറഞ്ഞ് ആദ്യം ഫോണില്‍ സംസാരിച്ചത് ചന്ദ്രേഷ് കുമാര്‍ ആയിരുന്നു. 

ഇങ്ങനെയൊരു ഫോണ്‍കോളില്‍ സംശയം തോന്നിയ മധ്യപ്രദേശശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആഭ്യന്തരമന്ത്രാലയുമായി ബന്ധപ്പെട്ടു. ഇതോടെ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നാവികസേന വിംഗ് കമാന്‍ഡര്‍ കുല്‍ദീപ് വഗേലയാണ് വ്യാജകോള്‍ വിളിച്ചതെന്ന് മനസിലായത്.

വ്യോമസേനയുടെ ഡല്‍ഹി ആസ്ഥാനത്ത് നിയമിതനായ വ്യക്തിയാണ് കുല്‍ദീപ് ബഖേല. അദ്ദേഹം നേരത്തേ മൂന്ന് വര്‍ഷത്തോളം മധ്യപ്രദേശ് മുന്‍ ഗവര്‍ണര്‍ രാംനരേഷ് യാദവിന്‍െറ ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഭോപാലില്‍ ദന്ത ഡോക്ടറാണ് ചന്ദ്രേഷ് കുമാര്‍ ശുക്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക