കണ്ണപുരം : ബാറിൽ മദ്യപിക്കാനെത്തിയ രണ്ടംഗ സംഘം മദ്യം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ വാക്തർക്കത്തിനിടെ ജീവനക്കാരനെ മർദിച്ചതായ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. താവം പ്രതീക്ഷ ബാർ ജീവനക്കാരൻ കൊല്ലം ശാസ്താംകോട്ട മനയ്ക്കര സ്വദേശി ജോൺ സെബാസ്റ്റ്യൻ്റെ (51) പരാതിയിലാണ് പുതിയങ്ങാടി സ്വദേശി സൈനുദ്ദീൻ, മാടായി സ്വദേശിയാസീൻ എന്നിവർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തത്.