India
HomeNews

യുപിയില്‍ ഐഎസ്‌ഐ ഏജന്റിനെ പിടികൂടി..

23 Jan 20201 മിനിറ്റ് വായന
യുപിയില്‍ ഐഎസ്‌ഐ ഏജന്റിനെ പിടികൂടി..

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റിനെ പിടികൂടി. എം റാഷിദ് എന്നയാളെയാണ് പിടിയിലായത്. മിലിറ്ററി ഇന്റലിജന്‍സും ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. 

റാഷിദിന്റെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടന്നുവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളുടെ ഫോണിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എല്ലാം അന്വേഷണ സംഘം നിരീക്ഷിച്ച് വരികയാണ്. ചില ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഐഎസ്‌ഐയുടെ ഏജന്റുകള്‍ ഉത്തര്‍പ്രദേശില്‍ എത്തിയതായുള്ള വിവരം നേരത്തെ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഭീകര വിരുദ്ധ സ്‌ക്വാഡും മിലിറ്ററി ഇന്റലിജന്‍സും പരിശോധന നടത്തിവരുകയായിരുന്നു. ഇതിന് ഇടയിലാണ് റാഷിദ് പിടിയിലായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക