Information
HomeNews

കോവിഡ്‌ ചികിത്സ: രണ്ടു മരുന്ന് ഒഴിവാക്കി

25 Sept 20211 മിനിറ്റ് വായന
കോവിഡ്‌ ചികിത്സ: രണ്ടു മരുന്ന് ഒഴിവാക്കി

 




കോവിഡ്‌ രോഗികൾക്ക്‌ നൽകാവുന്ന മരുന്നുകളുടെ പട്ടികയിൽനിന്ന്‌ ഹൈഡ്രോക്ലോറോക്വിൻ, ഐവർമെക്‌റ്റിൻ മരുന്നുകള്‍ ഐസിഎംആർ ഒഴിവാക്കി. പ്രത്യേക സാഹചര്യങ്ങളിൽ റെംഡെസിവിർ, ടോസിലിസുമാബ്‌ മരുന്നുകൾ തുടർന്നും നൽകുന്നത്‌ തുടരാം. കോവിഡ്‌ കർമസമിതിയുടെ സംയുക്ത നിരീക്ഷണ ഗ്രൂപ്പാണ്‌ മാർഗനിർദേശമിറക്കിയത്. ഇന്ത്യയിൽനിന്ന്‌ രണ്ടു ഡോസ്‌ വാക്‌സിൻ സ്വീകരിച്ച്‌ എത്തുന്നവർക്ക്‌ ഇറ്റലി പ്രവേശനാനുമതി നൽകി. ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡവ്യയും ഇറ്റാലി ആരോഗ്യമന്ത്രി റോബർട്ട്‌ സ്‌പെരാൻസയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ തീരുമാനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക