Payangadi
HomeNews

ഡ്രൈവറില്ലാതെ കാർ നീങ്ങി; യുവാവിന്റെ ഇടപെടൽ അപകടമൊഴിവാക്കി..

26 Jan 20191 മിനിറ്റ് വായന
ഡ്രൈവറില്ലാതെ കാർ നീങ്ങി; യുവാവിന്റെ ഇടപെടൽ അപകടമൊഴിവാക്കി..
എരിപുരം കവലക്കടുത്ത് കെ.എസ്.ടി.പി. റോഡരികിൽ നിർത്തിയിട്ട കാർ നീങ്ങിയത് ഫോട്ടോഗ്രാഫറായ യുവാവിന്റെ തക്കസമയത്തെ ഇടപെടൽമൂലം ദുരന്തമാകാതെ ഒഴിവായി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം..

ട്രാഫിക് സർക്കിളിന്‌ അൽപം മുന്നോട്ടായി റോഡരികിൽ നിർത്തിയിട്ടതായിരുന്നു സ്വിഫ്റ്റ് കാർ. കാറിന്റെ ഉടമ മറ്റെവിടെയോ പോയിരുന്നു. കാർ നീങ്ങിവരുന്നത് എതിർഭാഗത്തുകൂടെ നടന്നുവരികയായിരുന്ന എരിപുരത്തെ ബട്ടർഫ്ലൈസ് സ്റ്റുഡിയോ ഉടമ ഏഴോത്തെ ടി.കെ.ബിജു കണ്ടു. ഇതിൽ ഡ്രൈവർ ഉണ്ടായിരുന്നെന്നാണ് കരുതിയത്. .

ഡ്രൈവറുടെ സീറ്റിൽ ആളെ കാണാതായതോടെ യുവാവ് ഒച്ചവെച്ച് റോഡിലൂടെ വരുന്ന വാഹനങ്ങളെ തടയുകയും ആൾക്കാരെ മാറ്റുകയുംചെയ്തു. കുറച്ചുദൂരം മുന്നോട്ടുപോയ കാർ സമീപത്തെ തയ്യൽക്കടയ്ക്ക് സമീപം ഇടിച്ചുനിന്നു. കാർ കുറച്ചുകൂടി താഴ്‌ഭാഗത്തേക്ക് നീങ്ങാനിടയായാൽ വലിയ ഇറക്കമുള്ള റോഡിൽ വൻ ദുരന്തത്തിനുതന്നെ ഇടയാക്കിയേനെ. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും കാറുടമ കാറുമായി സ്ഥലംവിട്ടിരുന്നു..
>>Mathrubhumi

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക