പാലക്കാട്: പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിൽ വെച്ചാണ് അപകട ഉണ്ടായത്.രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന 40 ല്‍ കൂടുതല്‍ ആളുകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. വളവില്‍ വെച്ച് നേര്‍ക്കുനേര്‍ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.