Payangadi
HomeNews

രാമപുരം പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു

25 Jun 20211 മിനിറ്റ് വായന
രാമപുരം പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു
രാമപുരം പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു
പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്. ടി.പി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ രാമപുരം പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു. പുതുക്കി പണിത പാലം തുറന്ന് കൊടുത്തതോടു കൂടി പാലത്തിനും അപ്രോച്ച് റോഡിനും ഇടയിൽ ഗർത്തങ്ങൾ രൂപപ്പെടുകയായിരുന്നു. ഗർത്തം രൂപപ്പെട്ടത്തിനെ തുടർന്ന് പാലം വീണ്ടും അടച്ചതോടെ ഒരുപാലത്തിലൂടെ ഉള്ള ഇരുവശത്തെക്കുമുള്ള യാത്ര ഏറെ അപകട സാധ്യത നിറഞ്ഞതായിരുന്നു. കെ.എസ് ടി പി റോഡിന്റെ വികസനത്തിന്റെ ഭാഗമായി പുതുക്കിപണിത രാമപുരം പാലത്തിന്റെ ദുരാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം കണ്ണൂരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത യോഗത്തിൽ എം വിജിൻ എം എൽ എ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പാലത്തിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാത്തതിൽ വാഹനയാത്രക്കാർ ഏറെ പ്രയാസപ്പെടുകയായിരുന്നു. അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എൽ എ ക്ക് ഉറപ്പ് നൽകിയിരുന്നു. മന്ത്രി ഇടപെട്ടതോടെ ഇന്ന് രാവിലെ മുതൽ അറ്റകുറ്റ പണി ആരംഭിച്ചു.പാലത്തിന്റെ അടി ഭാഗത്തെ മണ്ണ് താഴ്ന്നതാണ് പ്രശ്നത്തിന് കാരണം. ഇതിന് പരിഹാരമായി കോൺഗ്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനാണ് തീരുമാനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക