Kerala
HomeNews

ശബരിമല: യുവതികളെ തടഞ്ഞ സംഭവം ഗുണ്ടായിസം; പ്രതിഷേധക്കാര്‍ക്കെതിരെ കടകംപള്ളി

16 Jan 20191 മിനിറ്റ് വായന
ശബരിമല: യുവതികളെ തടഞ്ഞ സംഭവം ഗുണ്ടായിസം; പ്രതിഷേധക്കാര്‍ക്കെതിരെ കടകംപള്ളി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. വ്രതം പാലിച്ച്‌ ശബരിമലയിലെത്തിയ സ്ത്രീകളെ തടയുന്ന നടപടി പ്രാകൃതവും,നിയമവിരുദ്ധവുമാണ്. ഗുണ്ടായിസമാണ് അവിടെ നടന്നതെന്നും മന്ത്രി പറഞ്ഞു .

ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം. അതുകൊണ്ടാണ് പൊലീസ് പ്രതിഷേധത്തെ തുടര്‍ന്ന് അവരെ മടക്കി അയച്ചത്. 11 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന കാര്യം അക്രമികള്‍ മറക്കരുതെന്നും കടകംപള്ളി വ്യക്തമാക്കി. 

ഏഴെട്ട് പേരടങ്ങിയ സംഘമായതു കൊണ്ടാകും ഇന്നെത്തിയ യുവതികള്‍ അക്രമികളുടെ കണ്ണില്‍ പെട്ടത്. അക്രമസംഭവങ്ങളില്‍ നിന്ന് ഇവര്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക