India
ഡല്‍ഹിയില്‍ പേപ്പര്‍ ഫാക്ടറിക്ക് തീ പിടിച്ചു; ഒരു മരണം..
9 Jan 20201 മിനിറ്റ് വായന

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പേപ്പര്‍ ഫാക്ടറിയില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ ഒരാൾ മരിച്ചു. പത്പര്‍ഗഞ്ച് വ്യാവസായിക മേഖലയിലെ ഫാക്ടറിയുടെ മൂന്നു നില കെട്ടിടത്തിനാണ് പുലര്‍ച്ചെ രണ്ട് മണിയോടെ തീ പിടിച്ചത്.
32 ഫയര്‍ എന്‍ജിനുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. തീ കത്തിപ്പിടിച്ചതോടെ കെട്ടിടം പൂര്‍ണമായും പുക കൊണ്ടു മൂടിയിരുന്നു. ഏറെ സമയത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.





