Information
HomeNews

ജില്ല ആശുപത്രിയിൽ രോഗിയുടെ അതിക്രമം ; ആശുപത്രി ജീവനക്കാരനും പോലീസുകാർക്കും പരിക്ക്.

29 Jun 20211 മിനിറ്റ് വായന
ജില്ല ആശുപത്രിയിൽ  രോഗിയുടെ അതിക്രമം ; ആശുപത്രി ജീവനക്കാരനും പോലീസുകാർക്കും പരിക്ക്.



ജില്ല ആശുപത്രിയില്‍ രോഗിയുടെ അതിക്രമം; ആശുപത്രി ജീവനക്കാരനും പൊലീസുകാര്‍ക്കും പരിക്ക്ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചുകണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍െറ അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആശുപത്രി ജീവനക്കാരനും പരിക്ക്. കണ്ണൂര്‍ സിറ്റി എസ്.ഐ ബാബുജോണ്‍, സീനിയര്‍ സി.പി.ഒ സ്നേഹേഷ്, ആശുപത്രി ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ആദിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ നീര്‍ച്ചാല്‍ സ്വദേശി ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ച മരക്കാര്‍കണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജംഷീറിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


പ്രാഥമിക ചികിത്സ ലഭിച്ചശേഷം ഉണര്‍ന്ന ഇയാള്‍ ആശുപത്രി ജീവനക്കാരുടെ നിര്‍ദേശം വകവെക്കാതെ ഇറങ്ങിപ്പോയി. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചെത്തിയ ജംഷീര്‍ ആദിഷിനെയും പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്യുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ കൗണ്ടര്‍, കസേരകള്‍ എന്നിവ അടിച്ചുതകര്‍ക്കുകയും ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. സംഭവശേഷം ഇയാളെ സുഹൃത്തുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.


പൊലീസിന്‍െറ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനാപകടത്തില്‍ തലക്കും മറ്റും പരിക്കേറ്റതിനാല്‍ ഇയാള്‍ നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക