പൗരത്വ ഭേദഗതി: ഒന്നിച്ച് നിൽക്കാൻ ആഹ്വനം ചെയ്‌ത് ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമത ബാനർജിയുടെ കത്ത്..

കൊല്‍ക്കത്ത: പൗരത്വ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമവുമായി വെസ്റ്റ് ബെംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കത്തയച്ചു. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന് മമത കത്തില്‍ ആവശ്യപ്പെടുന്നു.
പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും പരിഭ്രാന്തിയിലാണ്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ടസമയമാണിത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രതിപക്ഷത്തെ എല്ലാ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ് - മമത കത്തിൽ വിശദീകരിക്കുന്നു.
രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നുതന്നെ ജനാധിപത്യം ഭീഷണി നേരിടുന്ന ഈ കാലത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട് എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി സര്‍ക്കാരില്‍ നിന്നും ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടി





