Kerala
ഭിന്നശേഷിക്കാരന്‍ ഉപയോഗിക്കുന്നത് മുച്ചക്രവാഹനം; ചിത്രത്തില്‍ ഇരുചക്ര സ്കൂട്ടര്‍, നമ്പർ മാറി വീണ്ടും പിഴ നോട്ടിസ്
26 Jun 20231 മിനിറ്റ് വായന
മലപ്പുറം ഭാഗത്തുനിന്ന് ഹെല്‍മറ്റില്ലാതെ ഫോണ്‍ ഉപയോഗിച്ച് സ്കൂട്ടര്‍ ഓടിച്ചുപോകുന്ന യുവാവിന്റെ ചിത്രമാണ് ചെലാനിലുളളത്. ഭിന്നശേഷിക്കാരനായ അസ്‌ലം മുച്ചക്രവാഹനമാണ് ഉപയോഗിക്കുന്നത്. ചിത്രത്തിലുള്ളത് സാധാരണ സ്കൂട്ടറാണ്. മലപ്പുറം ഭാഗത്ത് യാത്രചെയ്തിട്ടുമില്ല.
അധികൃതരെ ബന്ധപ്പെട്ടെങ്കിലും പിഴയടക്കണമെന്ന നിര്‍ദേശമാണു ലഭിച്ചത്. തെറ്റായി നമ്ബര്‍ രേഖപ്പെടുത്തിയതാവും കാരണമെന്നാണു കരുതുന്നത്. ചെയ്യാത്ത കുറ്റത്തിന് പിഴയടക്കില്ലെന്ന നിലപാടിലാണ് അസ്‌ലം.





