Kerala
HomeNews

ക്രിസ്തുമസ് മീറ്റും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

25 Dec 20221 മിനിറ്റ് വായന
ക്രിസ്തുമസ് മീറ്റും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

 



സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും പ്രതീകമായിശാസ്ത്ര ഷെൽട്ടർ ഹോമിൽ ക്രിസ്തുമസ് ഈവ് മീറ്റും പി.ടി.ബി.  സ്മാരക ജില്ലാ ബാല ശാസ്ത്ര പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.


ശാസ്ത്ര ചെയർമാൻ പി.വി.അബ്ദുൾ റഹ്മാൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ആബിദ ടീച്ചർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക- രക്ഷാകർതൃ സഹകരണത്തോടെ കുട്ടികളെഅറിവ് തേടാൻ സഹായിക്കുന്ന ബാല ശാസ്ത്ര പരീക്ഷ രക്ഷാകർതൃത്വത്തെ പുതിയ മാനം നൽകി ശക്തപ്പെടുത്തുന്നുവെന്ന് ഉദ്ഘാടക അഭിപ്രായപ്പെട്ടു.  ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മുഖ്യഭാഷണം നടത്തി. വിദ്യാർത്ഥികളുടെ അന്വേഷിക്കാനുള്ള ത്വരയുംവായനാശീലവും വികസിപ്പിച്ച്  അറിവിനെ  ലഹരിയാക്കി മാറ്റുന്ന ബാല ശാസ്ത്ര പരീക്ഷ വിദ്യാർത്ഥികളിൽ ശാസ്ത്രീയമനോഭാവവും മാനവികതയും വികസിപ്പിക്കാൻ ഏറെ സഹായിക്കുമെന്ന് പ്രഭാഷകൻ പറഞ്ഞു.

പഴയതലമുറ ഒരിക്കൽ പോലും കേട്ടിരുന്നിട്ടില്ലാത്ത എംഡി .എം.എ പോലുള്ള ഇരട്ട ബിരുദ ലഹരിയിൽ തുലഞ്ഞു പോകുന്ന കൗമാരത്തെ നേർവഴി നടത്തിക്കാൻ ശാസ്ത്രയുടെ ബാല ശാസ്ത്ര പരീക്ഷക്ക് കഴിയുന്നുവെന്നത് മഹാകാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബാലശാസ്ത്ര പരീക്ഷക്ക് തുടക്കം കുറിച്ച പി.ടി.ഭാസ്ക്കരപ്പണിക്കരേയും സഹായികളായി ദീർഘകാലം പ്രവർത്തിച്ചിരുന്നവരേയും സ്മരിച്ചു കൊണ്ട് ശാസ്ത്ര ജന: സിക്രട്ടരി വി.ആർ.വി. ഏഴോം  സംസാരിച്ചു.


 ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും പരീക്ഷയെഴുതി മികച്ച വിജയം കൈവരിച്ച ബാല ശാസ്ത്ര പ്രതിഭകളേയും കണ്ണൂർ ,കാസർഗോഡ് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം  പരീക്ഷ വിജയകരമായി സംഘടിപ്പിച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക എം.നിർമ്മലയേയും ചടങ്ങിൽ ആദരിച്ചു.


 ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പദ്മിനി മുഖ്യാതിഥിയായി.

ക്രസ്തുമസ് കേക്ക് മുറിയും അന്തേവാസികൾക്കായി പുതുവസ്തദാനവും നടന്നു.വി.ഗോപിനാഥൻ, പരിയാരം ,

പ്രൊഫ.എ.ജമാലുദ്ദീൻ, പ്രൊഫ.ടി.പി.

ഹമീദ് ,സ്മിത .പി.ആർ ,സി.ലക്ഷ്മിക്കുട്ടി ടീച്ചർ, എ.നാരായണൻ മാസ്റ്റർ, എസ്.ഗിരിജാദേവി, മനോഹരൻ വെങ്ങര ഗംഗൻ കാനായി തുടങ്ങിയവർ ആശംസയർപ്പിച്ചു.ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ സ്വാഗതവും ,ഷെൽട്ടർ ഹോം സുപ്രണ്ട് സുനിത ടി.പി.നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക