Information
ഇന്ധന എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.
16 Aug 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്ധന – എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സർക്കാർ ഇന്ധന വില കുറച്ചത്. യുപിഎ സർക്കാരിന്റെ തന്ത്രം പിന്തുടരാൻ എനിക്കാവില്ല. എണ്ണ കടപത്രം സർക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയത്. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. എണ്ണ കടപത്രത്തിൻ്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറയ്ക്കാൻ ആകുമായിരുന്നുവെന്നും ധനമന്ത്രി വിമർശിച്ചു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണ്.





