Kannur
HomeNews

മധ്യവയസ്‌കന്‍ തീക്കൊളുത്തി മരിച്ചു.

7 Feb 20191 മിനിറ്റ് വായന
മധ്യവയസ്‌കന്‍ തീക്കൊളുത്തി മരിച്ചു.


തളിപ്പറമ്പ്: മധ്യവയസ്‌കന്‍ തീക്കൊളുത്തി മരിച്ചു. മന്ന -വിനായക റോഡില്‍ ക്വാര്‍ട്ടര്‍സില്‍ താമസിക്കുന്ന എം. അബൂബക്കര്‍ (62) ആണ് സ്വന്തം വീട്ടിലെ സെന്‍ട്രല്‍ ഹാളില്‍ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളത്തിയതാണെന്ന് സംശയിക്കുന്നു.പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം.ഈ സമയത്ത് വീട്ടില്‍ മറ്റ് ആരും ഉണ്ടായിരുന്നില്ല.
തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി.ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലെക്ക് മാറ്റി.രണ്ട് ഭാര്യമാരുള്ള ഇയാള്‍ നേരത്തെ മദ്‌റസക്കടുത്ത് വി.എം ഹൗസിലായിരുന്നു താമസം


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക