Kerala
HomeNews

കള്ളപ്പണം വെളുപ്പിക്കല്‍: വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു, എത്തിയത് പ്രിയങ്കയ്‌ക്കൊപ്പം

6 Feb 20191 മിനിറ്റ് വായന
കള്ളപ്പണം വെളുപ്പിക്കല്‍: വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു, എത്തിയത് പ്രിയങ്കയ്‌ക്കൊപ്പം

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റേബര്‍ട്ട് വാധ്‌രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പുതിയതായി നിയമിതയായ പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സി ഓഫീസ് വരെ അനുഗമിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ വാധ്‌രയോട് ഡല്‍ഹി കോടതി ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ഡല്‍ഹി കോടതി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ലണ്ടനിലെ വസ്തു ഇടപാടുമായി ഹവാല ബന്ധം ആരോപിച്ചാണ് വാധ്‌രയ്‌ക്കെതിരെ കേസെടുത്തത്. പിന്നാലെ ബിജെപി വാധ്‌ര പ്രതിയായ സംഭവം രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടെയാണ് വാധ്‌രയ്‌ക്കൊപ്പം പ്രിയങ്കയും ഇഡി ഓഫീസ് വരെ അനുഗമിച്ചത് എന്നത് ശ്രദ്ധേയമായി. എഴുതി തയറാക്കിയ ചോദ്യങ്ങള്‍ക്ക് മറുപടിയും എഴുതി നല്‍കാനായിരുന്നു നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക