Kannur
ജില്ലയിൽ 37 വാർഡുകൾ കൂടി കണ്ടൈൻമെന്റ് സോണിൽ
30 Sept 20201 മിനിറ്റ് വായന

കണ്ണൂർ : ജില്ലയില്‍ പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.
സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 7 , ചപ്പാരപ്പടവ് 9 , ചെറുകുന്ന് 13 , ചൊക്ലി 8 , എരഞ്ഞോളി 2 , ഇരിക്കൂർ 8,13 , ഇരിട്ടി നഗരസഭ 33 , കാങ്കോൽ ആലപ്പടമ്പ 4,8 , കണ്ണപുരം 1,5 , കോളയാട് 8 , കുറുമാത്തൂർ 3 , മാടായി 16 , മാലൂർ 10 , മട്ടന്നൂർ നഗരസഭ 22,35 , മൊകേരി 3,17 , മുണ്ടേരി 3,15 , നടുവിൽ 19 , പടിയൂർ കല്ല്യാട് 10 , പാപ്പിനിശ്ശേരി 3 , പരിയാരം 7,16 , പാട്യം 17 , പെരിങ്ങോം വയക്കര 16 , ശ്രീകണ്ഠാപുരം നഗരസഭ 15,24 , തലശ്ശേരി നഗരസഭ 32,37 , തൃപ്പങ്ങോട്ടുർ 12 , ഉദയഗിരി 8 , വളപട്ടണം 8 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചപ്പാരപ്പടവ് 17 , കുന്നോത്തുപറമ്പ് 7 , എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ - ചെങ്ങളായി 4 , നടുവിൽ 7





