India
ജനുവരി 31നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപക ബാങ്ക് സമരം..
15 Jan 20201 മിനിറ്റ് വായന

ന്യൂഡല്‍ഹി: ജനുവരി 31 നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തു.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് 12.25 ശതമാനം വേതന വര്‍ധന എന്ന ആവശ്യം യൂണിയനുകള്‍ മുന്നോട്ടു വച്ചത്. എന്നാല്‍ അസോസിയേഷന് ഇത് നിരാകരിക്കുകയായിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് അറിയിച്ചു.
ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.





