India
HomeNews

പാ​ക്കി​സ്ഥാ​നി​ല്‍ ത​ട​വി​ല്‍ ക‍​ഴി​യു​ന്ന 282 പേ​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന് കൈ​മാ​റി..

2 Jan 20201 മിനിറ്റ് വായന
പാ​ക്കി​സ്ഥാ​നി​ല്‍ ത​ട​വി​ല്‍ ക‍​ഴി​യു​ന്ന 282 പേ​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന് കൈ​മാ​റി..

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ തടവില്‍ ക‍ഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്‍ ഹൈക്കമ്മീഷനു പാക്കിസ്ഥാന്‍ കൈമാറി. 282 പേരുടെ പട്ടികയാണ് കൈമാറിയത്. 
 282 തടവുകാരില്‍ 55 പേര്‍ സിവില്‍ കേസുകളില്‍ പിടികൂടപ്പെട്ടവരാണ്. 

227 പേര്‍ സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിനു പിടിയിലായ മത്സ്യത്തൊഴിലാളികളുമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2008 മേയ് 21ന് ഇരുരാജ്യങ്ങളുമായി ഒപ്പുവെച്ച കോണ്‍സുലര്‍ ആക്സസ് കരാര്‍ പ്രകാരമാണ് പട്ടിക കൈമാറിയത്. കരാര്‍ പ്രകാരം വര്‍ഷത്തില്‍ രണ്ടുതവണ (ജനുവരി ഒന്നിനും ജൂലൈ ഒന്നിനും) തടവുകാരുടെ പട്ടിക പരസ്പരം കൈമാറണം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക