India
HomeNews

ശബരിമല യുവതി പ്രവേശനം; 22 ദിവസം വാദം കേള്‍ക്കും; ഓരോ വിഭാഗത്തിനും പത്ത് ദിവസം..

17 Jan 20201 മിനിറ്റ് വായന
ശബരിമല യുവതി പ്രവേശനം; 22 ദിവസം വാദം കേള്‍ക്കും; ഓരോ വിഭാഗത്തിനും പത്ത് ദിവസം..

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ 22 ദിവസം വാദം നടക്കും. സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം എടുത്തത്. പത്ത് ദിവസം വീതം ഇരു വിഭാഗത്തിനും ഒന്‍പതംഗ ബെഞ്ചിന് മുമ്ബാകെ വാദങ്ങള്‍ അവതരിപ്പിക്കാം. മറുപടി വാദത്തിനായി ഇരുപക്ഷത്തിനും ഓരോ ദിവസം വീതം നല്‍കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഫെബ്രുവരി മൂന്നിന് വിശാല ബെഞ്ച് ഹര്‍ജി പരിഗണിക്കും.

ശബരിമല യുവതീപ്രവേശത്തിൽ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനുമാണ് സുപ്രീംകോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഇന്ന്  വിളിച്ചുചേര്‍ത്തത്.  ഇതനുസരിച്ച്  വിഷയങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് നൽകാൻ അഭിഭാഷകൻ വി ഗിരിയെ യോഗം ചുമതലപ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, ഇന്ദിര ജയ്സിംഗ്, രാജീവ് ധവാൻ, അശോക് ഭൂഷണ്‍ എന്നിവര്‍ക്കായിരുന്നു  യോഗത്തിന്‍റെ ചുമതല. 

തുല്യതക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് മുമ്പാകെയുള്ളത്. ചോദ്യങ്ങൾ ക്രമപ്പെടുത്തുകയും ആവശ്യമെങ്കിൽ ഉപചോദ്യങ്ങൾ ഉൾപ്പെടുത്താമെന്നും കോടതി അറിയിച്ചിരുന്നു. അക്കാര്യങ്ങളിലും ഇന്നത്തെ യോഗത്തിൽ തീരുമാനമായി. 

ചീഫ് ജസ്റ്റിസ് എസ്  എ ബോബ്ഡേയുടെ നേതൃത്വത്തിലാണ് ഒൻപതംഗ ഭരണഘടന ബെഞ്ച്. 2018 സെപ്റ്റംബർ 28-നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രവിധി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക