India
HomeNews

നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നതിന് സ്റ്റേ..

16 Jan 20201 മിനിറ്റ് വായന
നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നതിന് സ്റ്റേ..

ന്യൂഡൽഹി: നിർഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നതിന് സ്റ്റേ. ഡൽഹി തീസ് ഹസാരി കോടതിയാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതികളിലൊരാൾ ദയാഹർജി നൽകിയതിനെ തുടർന്നാണ് നടപടി.

പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു. ദയാഹർജി നിലനിൽക്കുന്നതിനാൽ മരണവാറണ്ടിന് സ്റ്റേ നൽകുകയാണെന്ന് കോടതി പറഞ്ഞു. ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാർ ജയിൽ അധികൃതർ റിപ്പോർട്ട് നൽകണമെന്നും കോടതി അറിയിച്ചു. നിർഭയാ കേസ് പ്രതി മുകേഷ് സിംഗാണ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. ദയാഹർജി തള്ളിയാൽ പതിനാല് ദിവസത്തെ നോട്ടീസ് പിരീഡ് പ്രതികൾക്ക് നൽകണം. രാഷ്ട്രപതി ദയാഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നീട്ടിവയ്ക്കണമെന്ന് മുകേഷ് സിംഗ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക