Information
HomeNews

കണ്ണൂര്‍ എടയന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു; അച്ഛന്‍ അവശനിലയില്‍

4 Jun 20231 മിനിറ്റ് വായന
കണ്ണൂര്‍ എടയന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു; അച്ഛന്‍ അവശനിലയില്‍

കണ്ണൂര്‍: എടയന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. അരോളി സ്വദേശിയായ രംഗീത് രാജ് (14) ആണു മരിച്ചത്. അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കവേയായിരുന്നു സംഭവം.

അരോളി ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കുട്ടിയുടെ അച്ഛൻ രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക