Information
കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍.
27 Jun 20211 മിനിറ്റ് വായന

കണ്ണൂര്‍: കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ ഉഷസ് വീട്ടില്‍ കെ.ജയേഷാണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പക്കല്‍ നിന്നും കഞ്ചാവും ആയുധങ്ങളും കണ്ടെത്തിയത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കഞ്ചാവിന് പുറമെ തോക്കും കത്തിയുമാണ് ജയേഷിന്റെ പക്കല്‍ നിന്നും എക്സൈസ് സംഘം പിടികൂടിയത്. 500 ഗ്രാം കഞ്ചാവ്, നാടന്‍ തോക്ക്, ഗൂര്‍ഖ കത്തി എന്നിവയാണ് എക്സൈസ് പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
സര്‍ക്കിള്‍ ഇസ്പെക്ടര്‍ കെ.സുദേവന്റെയും പ്രിവന്റീവ് ഓഫീസര്‍ സി.വി ദിലീപിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവുമായി യുവാവ് പിടിയിലായത്.





