Payangadi
കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഉന്നത വിജയികളെ അനുമോദിക്കുന്നു..
24 Sept 20191 മിനിറ്റ് വായന

കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി
ഉന്നത വിജയികളെ ടി.വി.രാജേഷ് എംഎൽഎ അനുമോദിക്കുന്നു.
സെപ്തംബർ 28ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിഭോത്സവം 2019 പരിപാടി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ടി.വി.രാജേഷ് എം.എൽ എ അധ്യക്ഷത വഹിക്കും
കല്യാശ്ശേരി മണ്ഡലത്തിൽ SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും, യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും നുറ് ശതമാനം വിജയം നേടിയ പൊതു വിദ്യാലയങ്ങൾക്കും ആദരവ് നൽകും.
കൂടുതൽ വിവരങ്ങൾക്ക് 9847010904 നമ്പറിൽ ബന്ധപ്പെടുക.





