Kerala
HomeNews

ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തത്തിന്..

29 Nov 20191 മിനിറ്റ് വായന
ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തത്തിന്..

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തത്തിന്. ഈ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന് ഏതാണ്ട് 61 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കവിയെ 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യത്തിലൂന്നിയതായിരുന്നു അക്കിത്തത്തിന്റെ ആത്മീയത. മലയാള കവിതയുടെ ദാര്‍ശനിക മുഖമായി അദ്ദേഹത്തിന്റെ കവിതകളും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക