Payangadi
HomeNews

മാട്ടൂൽ; കേരള സംസ്ഥാന ലഹരി വർജ്ജന മിഷന്റെ (വിമുക്തി)യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു..

26 Jan 20191 മിനിറ്റ് വായന
മാട്ടൂൽ; കേരള സംസ്ഥാന ലഹരി വർജ്ജന മിഷന്റെ (വിമുക്തി)യുടെ ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു..
റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് മാട്ടൂൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടന്നു. പഞ്ചായത്ത് ഭാരവാഹികൾ മാട്ടൂൽ എം യു .പി സ്കൂൾ ,എൽ .എഫ് യു .പി സ്കൂൾ മാട്ടൂൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു..
സമാപന സമ്മേളനത്തിൽ ക്വിസ് മത്സര വിജയികൾക്ക് കാഷ് പ്രൈസും മൊമഡവും മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.മുഹമ്മദലി നൽകി.വൈസ് പ്രസിഡണ്ട് ഖൈറുന്നിസ അദ്ധ്യക്ഷത വഹിച്ചു..
ഇംപ്ലിമെന്റിംഗ് ഓഫീസർ സി.പി.പ്രകാശൻ., വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഷീദ്, മെമ്പർ മാരായ പി.വി ഇബ്രാംഹിം കുട്ടി ,ഷിജി, സജ്ന എം എ.വി,,സ്കൂൾ ഹെഡ്മാസ്റ്റർ സി. കൃഷ്ണൻ, പി.വി.പ്രസാദ് എന്നിവർ സംസാരിച്ചു..


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക