Information
ഫയൽ തീർപ്പാക്കാൻ 'വർക്ക്‌ഷോപ്പ് ' .
15 Jul 20211 മിനിറ്റ് വായന

ലോക്ഡൗണ്‍ വന്നതോടെ ഓഫിസുകള്‍ ദീര്‍ഘനാളുകള്‍ അടച്ചിടേണ്ടിവന്നിരുന്നു. ജില്ലതല ഉദ്യോഗസ്ഥരില്‍ ഏറെയും കോവിഡ് പ്രതിരോധത്തിന്‍റ പ്രത്യേക ചുമതല വഹിക്കേണ്ട സ്ഥിതി ഉണ്ടായി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടി വന്നു. ഓഫിസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഈ സാഹചര്യം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. ഈ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫയല്‍ വര്‍ക്ഷോപിെന്‍റ ഭാഗമായി ഓരോ വകുപ്പും ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കണം. കോടതി നടപടികളും മറ്റ് നിയമ പ്രശ്‌നങ്ങളുമില്ലാത്ത എല്ലാ ഫയലുകളും പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ല ഓഫിസര്‍മാര്‍ ശ്രദ്ധിക്കണം. പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഏകോപന ചുമതല എ.ഡി.എമ്മിനായിരിക്കും.





