Information
HomeNews

നാളെ വൈദ്യുതി മുടങ്ങും

21 Jul 20232 മിനിറ്റ് വായന
നാളെ വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂലൈ 22 ശനി രാവിലെ എട്ട് ,മുതൽ വൈകീട്ട് അഞ്ച് മണിവരെ ഏര്യം ടവർ, കണ്ണംകൈ, ഏര്യം, രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ വെള്ളോറ, വെള്ളോറ ടവർ,ചെക്കികുണ്ട് എന്നിവിടങ്ങളിൽ പൂർണമായും രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ ഉള്ളൂർ, എരമം, പേരൂൽ, കടേക്കര, നടുവിലെക്കുനി, പാണപ്പുഴ, കച്ചേരിക്കടവ്, വെള്ളോറ, തോക്കാട്, കൂത്തമ്പലം എടോളി ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂലൈ 22 ശനി രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ മാടായി സോമിൽ, പഴയങ്ങാടി സോമിൽ, സെയ്ദാർ പള്ളി, വാടിക്കൽ കടവ്, കടവ് ബോട്ട് ജെട്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ എ 01 കോള, പ്ലാസ്റ്റിക്, ചാല 12 കണ്ടി, പെരിങ്ങോത്ത് അമ്പലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 22 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായും സലഫിപ്പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഏഴര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും മുനമ്പ്, ബത്തമുക്ക്, സലഫി പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചോലപ്പാലം ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജൂലൈ 22 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പാറോത്തും ചാല്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 12 മണി വരെയും മുണ്ടേരി ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാഞ്ഞിലേരി, കാഞ്ഞിലേരി വായനശാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 22 ശനി രാവിലെ 8.30 മുതല്‍ 11.30 വരെയും പൂവംപൊയില്‍, പറമ്പില്‍, പട്ടാരി, കൊന്നേരിപ്പാലം, മുതുകുറ്റിപ്പോയില്‍, താളിക്കാട്, മള്ളന്നൂര്‍, കെ സി നഗര്‍, കുണ്ടിരിപ്പൊയില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക