Kannur
അയല്‍വാസിയുടെ ശല്യം ; കണ്ണൂർ സ്വദേശിനി യുവതി കൊടൈക്കനാലില്‍ ജീവനൊടുക്കി.
9 Feb 20191 മിനിറ്റ് വായന

മുണ്ടേരി: മലയാളീ യുവതി കൊടൈക്കനാലില്‍ ജീവനൊടുക്കി. മുണ്ടേരി കച്ചേരിപ്പറമ്ബില്‍ കോളിയാട്ടില്‍ വീട്ടില്‍ ബാലന്റെയും ലക്ഷ്മിയുടെയും മകള്‍ രോഹിണിയാണ് (44) മരിച്ചത്. മൃതദേഹം കൊടൈക്കനാലില്‍ സംസ്കരിച്ചു.പള്ളിക്കുന്ന് മാഹി കനോത്ത് വീട്ടില്‍ ഷാജിയുടെ ഭാര്യയാണ്.
അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് മരിക്കുന്നതെന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, കണ്ണൂരില്‍ നിന്നു പോയ ബന്ധുക്കളും നാട്ടുകാരും ഏറെ നേരം മൃതദേഹം സൂക്ഷിച്ച സര്‍ക്കാര്‍ ആശുപത്രിയും സമീപത്തെ റോഡും ഉപരോധിച്ചു. ഇന്ന് 10നകം യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവാവ് ഭാര്യയെ ശല്യപ്പെടുത്തുന്നതായി കണ്ണൂരിലും കൊടൈക്കനാലിലും പരാതികള്‍ നല്‍കിയിരുന്നതായി ഷാജി പറഞ്ഞു.
വാഷിങ് ക്രീം സോപ്പ്, കാര്‍ കഴുകാനുള്ള ക്രീം, പച്ചക്കറികളിലെ വിഷം കളയാനുള്ള ക്രീം എന്നിവ സ്വന്തമായി നിര്‍മിച്ചു വില്‍പന നടത്തി വരികയായിരുന്നു ദമ്ബതികള്‍ . സംഭവ സമയം ബിസിനസ് ആവശ്യത്തിന് ഭര്‍ത്താവ് കണ്ണൂരില്‍ ആയിരുന്നു.
ദശരഥ് സാഗര്‍ നരിമാന്‍, ഹിന്ദു സൂരജ് നരസിംഹന്‍, റാം സപ്തേശ്വവ് ഋഗ്വേദന്‍, മയ്യഴി സ്വാതി സന്‍സ്കൃത, ദ്രുപത് സന്യാസ് രക്ഷാബന്ധന്‍,ഒ ക്ടേവിയന്‍ സംവിദ് ഋതദ്യുമന്‍, ഋതു സംയൂജ് ഏളിമന്‍, ആരിയ സംഗീത് നിരഞ്ജന്‍ എന്നിവരാണ് മക്കള്‍.





