Payangadi
പഴയങ്ങാടിയിൽ കെഎസ്ടിപി റോഡില്‍ കോണ്ക്രീറ്റ് കുറ്റികൾ കാൽനടയാത്രകാർക്ക് ഭീഷണിയാവുന്നു...
27 Nov 20181 മിനിറ്റ് വായന

പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം കെഎസ്ടിപി റോഡിന് സൈഡിലെ കോൺക്രിറ്റ് കുറ്റികൾ കാൽനടയാത്രക്കാർക്കു ഭീഷണിയാകുന്നു... പൊലീസ് അറിയിപ്പ് എന്ന നിലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ പ്രചാരണാർഥം റോഡിൽ സ്ഥാപിച്ച നോപാർക്കിങ് ബോർഡുകളുടെ കുറ്റികളാണു കാൽനടയാത്രക്കാർക്ക് അപകട ഭീഷണി വരുത്തിവെക്കുന്നത്...
ഈ കുറ്റികളിൽ തട്ടി വീണ് ആളുകൾക്കു പരുക്കേൽക്കുന്നതു പതിവാണ്... ഇന്നലെ വൈകിട്ടും ഈ കുറ്റിയിൽ തട്ടി റോഡിൽ വീണു കാൽനടയാത്രക്കാരനു പരുക്കേറ്റിരുന്നു. ഇയാൾ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. റോഡരികിൽ ഇത്തരത്തിൽ 8 കോൺക്രിറ്റ് കുറ്റികൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്... പഴയങ്ങാടി പൊലീസും വ്യാപാരി പ്രതിനിധികളുമാണ് ഒരുവർഷം മുൻപ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത്...





