Information
മലബാറിന്റെ പ്രൊഫഷനൽ സ്വപ്നങ്ങൾക്ക് ചിറകുനൽകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി
14 Jul 20231 മിനിറ്റ് വായന
ചെറിയ കാലയളവിനുള്ളിൽ നിരവധി നേട്ടങ്ങളും അക്കാദമിയെ തേടിയെത്തി. 2019ലെ കെ എ എസ് പ്രാഥമിക പരീക്ഷ, പി എസ് സി പരീക്ഷകൾ, വിവിധ മത്സര പരീക്ഷകൾ എന്നിവയിലും നിരവധി വിദ്യാർഥികൾക്ക് വിജയം കൈവരിക്കാൻ സാധിച്ചു. ആധുനിക സജ്ജീകരണങ്ങൾ ഒരുക്കി കേരളത്തിലെ തന്നെ മികച്ച പരിശീലന കേന്ദ്രമാകുകയാണ് കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി. കുറഞ്ഞ ചെലവിൽ മികച്ച പരിശീലനം നേടി വിജയം കൈവരിക്കാൻ സിവിൽ സർവീസ് അക്കാദമി വിദ്യാർഥികളെ പ്രാപ്തരാക്കുന്നുവെന്നും പ്രൊഫഷണലുകൾക്കടക്കം പരിശീലനം നൽകുന്നതോടെ കൂടുതൽ പേർക്ക് സിവിൽ സർവീസ് സാധ്യതകൾ തുറക്കുകയാണെന്നും കല്ല്യാശ്ശേരി പരിശീലന കേന്ദ്രം കോർഡിനേറ്റർ കെ ശിവകുമാർ പറഞ്ഞു.





