Kerala
തലസ്ഥാനത്ത് കെ എസ് യു മാർച്ച് ;പ്രവത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ..
19 Jul 20191 മിനിറ്റ് വായന

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തിലും ക്രമക്കേടിലും അന്വേഷണം ആവശ്യപ്പെട്ട് തലസ്ഥാനത്ത് ഇന്നും കെ എസ് യു വിന്റെ പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആലപ്പുഴ കലക്ടറേറ്റിലേക്ക് കെ.എസ്.യു ജില്ലാകമ്മിറ്റി നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
മതിൽ ചാടികടന്ന പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്നു പ്രവർത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രധാന റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. വാഹനത്തിൽ വച്ച് പൊലീസുകാർ മർദിച്ചെന്നു ആരോപിച്ചു സൗത്ത് പൊലീസ് സ്റ്റേഷനുമുന്നിലും പ്രവർത്തകർ പ്രതിഷേധം നടത്തി. ഇവരെ ലാത്തി വീശി ഓടിച്ചു.





