India
രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു; മന്ത്രിസഭാംഗങ്ങളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി..
21 Dec 20191 മിനിറ്റ് വായന

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സുരക്ഷ വിലയിരുത്തല്‍ നടത്തുന്നതിന് മന്ത്രിസഭാ യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ ഇതുവരെ 15 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് വയസുകാരനും ഉള്‍പ്പെടുന്നു. 2014ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മോദി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഡല്‍ഹിയിലും യു.പിയിലും അസമിലും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്.





